“നിത്യ വഴുതന-അടുക്കളത്തോട്ടത്തിലെ അക്ഷയ പാത്രം”
പോക്ഷക സമൃദ്ധമായൊരു പച്ചക്കറിയിനമാണ് നിത്യവഴുതന പേര് വഴുതന എന്നാണെങ്കിലും വഴുതനയുമായി പുലബന്ധം പൊലുമില്ലാത്തൊരു കായ്കറിയിനമാണിത്. ഗ്രാമ്പൂവിന്റെ ആകൃതിയിയുള്ള കായ്കളാണിവക്കുള്ളത്. ഒരു ചെടിയുണ്ടെങ്കിൽ ദിവസ്സവും കറിക്കുള്ള കായ്കൾ ലഭിക്കുമെന്നുള്ളത് കൊണ്ടാണിതിനു നിത്യവഴുതനയെന്ന പേര് വീണത്. മുമ്പൊക്കെ മിക്ക വീടുകളുടെയും വേലിയിൽ പടർന്ന് വളരുന്ന നിത്യ വഴുതന കാണാമായിരുന്നു. വേലിയിൽ ഒരിക്കൽ നട്ടു പിടിപ്പിച്ചാൽ സാധാരണ കീടാക്രമണങ്ങളൊന്നും ഉണ്ടാകാത്തയീ വള്ളിച്ചെടി കാലങ്ങളോളം ഫലം തരുന്നതാണ്. വൈകുന്നേരം വിരിയുന്ന മനോഹരമായ വയലറ്റോ, വെള്ളയോ നിറത്തിൽ കോളാമ്പി രൂപത്തിലുള്ള പൂക്കൾ വീട്ടിനൊരൈശ്യര്യം തന്നെയാണ്.
നിത്യവഴുതന കൃഷി രീതി
നന്നായി കിളച്ചൊരുക്കിയ തടത്തിൽ വിത്തുകൾ നേരിട്ട് നടുകയാണ് ചെയ്യുന്നത്. തടമൊരുക്കുമ്പോൾ കുറച്ച് ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കൂടി അടിവളമായി ചേര്ത്തു കൊടുക്കാം. മട്ടുപ്പാവിൽ ഗ്രോ ബാഗിലും വളർത്താൻ യോജിച്ചൊരു സസ്യമാണ് നിത്യ വഴുതന. പന്തലിട്ട് കൊടുത്തോ സൈഡിൽ വല കെട്ടിക്കൊടുത്തോ പടർത്തി വിടാം. വലിയ പരിചരണമൊന്നുമില്ലാതെ ധാരാളം കായ്കൾ തരുന്ന നിത്യ വഴുതന അടുക്കളത്തോട്ടങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരിനമാണ്. കായ്കൾ ഇളം പ്രായത്തിൽത്തന്നെ വിളവെടുക്കണം. മുറ്റിപ്പോയാൽ നാരുകൾ കട്ടിയാകുന്നത് കൊണ്ട്കഴിക്കാൻ പ്രയാസമാണ്.
നിത്യ വഴുതനയിലെ
പോക്ഷക ഘടകങ്ങൾ.
നാരുകൾ, ഇരുമ്പ്,
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമിൻ, വിറ്റാമിൻ-സീ സൾഫർ തുടങ്ങിയവയാണ് നിത്യ വഴുതനയിലുള്ള
പ്രധാന പോക്ഷക ഘടകങ്ങൾ.
നിത്യവഴുതന പാചകം
തോരൻ, മെഴുക്കുപുരട്ടി
എന്നിവയാണ് നിത്യ വഴുതനക്കായ്കൾ കൊണ്ടുണ്ടാക്കുന്ന പ്രധാന വിഭങ്ങൾ.
ജൈവ
പച്ചക്കറിയിൽ സ്വയം പര്യാപ്തതയ്ക്ക് അടുക്കളത്തോട്ടത്തിൽ നിത്യ വഴുതന കൂടി ഉൾപ്പെടുത്തുക.
Saplings of evergreen vegetables
including chaya mansa and Cheera chempu are available with Keralaponics.
Contact us on 9387735697 or keralaponics@gmail.com