Thursday, 25 February 2016

Purslane(കൊഴുപ്പ)





"കൊഴുപ്പ അഥവാ ഉപ്പുചീര  കളകളിലെ മാണിക്യം"

ഉപ്പു ചീരയെന്നും അറിയപ്പെടുന്ന കൊഴുപ്പ  രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറിയെന്നതിനു പുറമേ സമൂലം ഔഷധമായിട്ടുപയോഗിക്കാവുന്നൊരു അത്ഭുത സസ്യവുമാണു്. ഇംഗ്ലീഷിൽ purslane, pursley എന്നീ പേരുകളിലറിയപ്പെടുന്ന ഉപ്പുചീരയുടെ ശാസ്ത്രീയ നാമം Portulaca oleracea എന്നാണ്.
വരണ്ട കാലാവസ്ഥയുള്ളയിടങ്ങളിലോഴികെ ലോകമെമ്പാടും കാണുന്നൊരു കള സസ്യമാണിത്. ഇതിന്റെ ഔഷധ-പോക്ഷക ഗുണങ്ങൾ മനസ്സിലാക്കിയ വിവിധ പ്രദേശങ്ങളിലുള്ള മനുഷ്യർ പരമ്പരാഗതമായി ഭക്ഷണത്തിനും ഔഷധത്തിനുമായിതിനെ ഉപയോഗപ്പെടുത്തി വരുന്നു. എന്നാൽ കേരളത്തിൽ പരക്കെ കാണപ്പെടുന്ന കൊഴുപ്പച്ചീരയെപ്പറ്റി പുതിയ തലമുറയിൽപ്പെട്ട എത്ര പേർക്കറിയാമെന്നറിയില്ല. മാംസളമായ ഇലകളും തണ്ടുമാണ് കൊഴുപ്പക്കുള്ളത്. ഇലകൾക്ക് പച്ച നിറവും തണ്ട് ചുവപ്പോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ചെറിയ മഞ്ഞ നിറത്തിലുള്ള പൂക്കളും പച്ച നിറത്തിലുള്ള കായ്കളും കാണാം.

കൊഴുപ്പച്ചീരയുടെ പോക്ഷക ഗുണങ്ങൾ.

അർഹിക്കുന്ന പരിഗണന കിട്ടാത്തയീ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്.

കൊഴുപ്പച്ചീരയുടെ ഭക്ഷണത്തിനായുള്ള ഉപയോഗം.

പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു. കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.

കൊഴുപ്പച്ചീര കൊണ്ടുള്ള ആരോഗ്യ പരമായ പ്രയോജനങ്ങൾ

1.  കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.
2.  കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.
3.  ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും

കൊഴുപ്പ വളർത്തി ഉപയോഗിക്കൂ, രോഗങ്ങളകറ്റൂ.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

2 comments:

  1. കള സസ്യമായിക്കാണുന്ന കൊഴുപ്പ അഥവാ ഉപ്പുചീര പോക്ഷക സമൃദ്ധമായൊരു ഇലക്കറിയും വിലപ്പെട്ടൊരു ഔഷധ സസ്യവുമാണ്.

    ReplyDelete