കേരളത്തിലെ കർഷക സുഹൃത്തു ക്കൾക്ക് പച്ചക്കറിയിനങ്ങളുടെ പുനർ കൃഷി (Regrowing)
യെ പരിചയപ്പെടുത്തുകയാണീ ബ്ലോഗ് പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്. ലോകമെമ്പാടും വളരെ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നൊരു കൃഷി സങ്കേതമാണിത്. പച്ചക്കറികളിലെ ഉപേക്ഷിക്കപ്പെടുന്ന ഭാഗങ്ങൾ നടീൽ വസ്തുക്കളാക്കി അടുക്കളയിലോ അതിനു പരിസരത്തോ തികച്ചും ജൈവ ഇലക്കറികളുടെ ഒരു ശേഖരം തന്നെ നട്ടു പിടിപ്പിക്കാൻ കഴിയുമെന്നുള്ളതാണീ രീതിയുടെ പ്രധാന നേട്ടം. സ്ഥല പരിമിതി ഒരു പ്രശ്നമേയല്ലാത്തതും നിഷ്പ്രയാസം ആർക്കും ചെയ്യാവുന്നതുമാണ് പച്ചക്കറി പുനർ കൃഷി.
ഉള്ളി, ലെറ്റ്യുസ്, കാബ്ബെജ്, സെലറി, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയൊക്കെ പുനർ കൃഷിക്ക് യോജിച്ച ഇനങ്ങളാണ്. പച്ച ഉള്ളി
(green onion) പുനർ കൃഷിയുടെ വിവിധ മാർഗ്ഗങ്ങളാണിവിടെ വിവരിക്കുന്നത്.
പച്ച ഉള്ളി
പുനർ കൃഷി വെള്ളം മാത്രമുപയോഗിച്ച്
രൂപം കൊണ്ടുവരുന്ന ചെറിയ ബൾബും വേരുകളും അടിയിൽ മൂന്നിലൊന്നു ഭാഗത്തോളം
വെളുത്ത നിറത്തിലും ഇലകൾ കടും പച്ചനിറത്തിലുമുള്ള പച്ചക്കറിക്കടകളിൽ വാങ്ങാൻ കിട്ടുന്ന പച്ച ഉള്ളി (green onion)യാണിവിടെ
പുനർ കൃഷിക്കുപയോഗിക്കുന്നത്. ഈ ഉള്ളി കറിക്കരിയുമ്പോൾ മുറിച്ചു കളയുന്ന വേരുള്ള ഭാഗം
മാത്രമായോ വെളുത്ത തണ്ടിന്റെ ഭാഗം മുഴുവനായുമോ വെള്ളത്തിൽ മുളപ്പിച്ചെടുക്കുന്ന രീതിയാണിത്.
പച്ച ഉള്ളി യുടെ വേരുള്ള ഭാഗത്തെ ബൾബിന്റെ അര ഇഞ്ചിൽ കുറയാത്ത ഭാഗം ഒരു ചെറിയ കപ്പിൽ വച്ചിട്ട് അതിന്റെ മുകൾ ഭാഗം വെള്ളത്തിന് മുകളിൽ
നിൽക്കത്തക്ക നിലയിൽ വെള്ളമൊഴിച്ച് പുറത്തേക്ക് തുറക്കുന്ന ജനാലക്കടുത്തോ ഭാഗികമായി
സൂര്യ പ്രകാശം ലഭിക്കുന്ന മറ്റേതെങ്കിലും ഭാഗത്തോ
വയ്ക്കാം. ദിവസ്സങ്ങൾക്കുള്ളിൽ പുതിയ ഇലകൾ വീശി വളരാൻ തുടങ്ങും. ഒന്നിടവിട്ടുള്ള ദിവസ്സങ്ങളിൽ
വെള്ളം മാറ്റി പുതിയ വെള്ളം നിറച്ച് കൊടുക്കണം.
വലിയ തണ്ടുകളാണ് മുളപ്പിക്കാനുപയോഗിക്കുന്നതെങ്കിൽ ജാം ബോട്ടിലുപയോഗിക്കുന്നതാണ്
നല്ലത്. നാലഞ്ച് വേരോട് കൂടിയ ഉള്ളിത്തണ്ടുകൾ
ജാം ബോട്ടിലിൽ നിക്ഷേപിച്ചിട്ട് തണ്ടിന്റെ കുറച്ച് ഭാഗം വെള്ളത്തിന് മുകളിൽ വരത്തക്ക
വിധം വെള്ളമൊഴിക്കാം. വളരുന്നതിനനുസ്സരിച്ചു വിളവെടുപ്പ് തുടങ്ങാം. കുറച്ചു കുപ്പികളിൽ
നട്ടാൽ എന്നും പച്ച ഉള്ളി കിട്ടുമെന്നതാണിതിന്റെ പ്രധാന നേട്ടം.
പച്ച ഉള്ളി
പുനർ കൃഷി നടീൽ മിശ്രിതത്തിൽ
വെള്ളത്തിൽ നടാനുപയോഗിച്ച പച്ച ഉള്ളിത്തണ്ടുകൾ അതുപോലെ തന്നെയോ,
വെള്ളത്തിൽ കുറെ വളർത്തിയിട്ടോ ചട്ടികളിലോ, ഗ്രോ ബാഗിലോ സാധാരണ നടീൽ മിശ്രിതത്തിൽ നട്ടു
വളർത്താവുന്നതാണ്. ചട്ടികളിൽ വളർത്തുമ്പോൾ
ആവശ്യാനുസ്സരണം വളം കൂടി ലഭിക്കുന്നതിനാൽ ഉള്ളികൾ തഴച്ച് വളർന്ന് കൂടുതൽ വിളവു കിട്ടുന്നതാണ്.
ഉള്ളിക്ക് വേണ്ടിയും ഇല, തണ്ട്, പൂവ് എന്നിവക്ക് വേണ്ടിയും ഇങ്ങനെ കൃഷി ചെയ്യാം.
പച്ച ഉള്ളി
പുനർ കൃഷി അക്വാപോണിക്സ് രീതിയിൽ
വെള്ളത്തിൽ മുളപ്പിച്ചെടുത്ത പച്ച ഉള്ളിത്തൈകൾ ഉപയോഗിച്ച് അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് രീതികളിലും കേരളപോണിക്സിൽ നടത്തിയ പരീക്ഷണ കൃഷികൾ വമ്പിച്ച വിജയമായിരുന്നു
.
Saplings of evergreen vegetables including chaya mansa and
Cheera chempu are available with Keralaponics.
Contact us on 9387735697 or keralaponics@gmail.com
സ്ഥല പരിമിതിയുള്ളവർക്കും നിഷ്പ്രയാസം ജൈവ ഇലക്കറികൾ അടുക്കളയുടെ ചുറ്റുവട്ടത്ത് തന്നെ കൃഷി ചെയ്യാൻ സഹായിക്കൊന്നൊരു സംവിധാനമാണ്. പച്ചക്കറി പുനർ കൃഷി.
ReplyDelete