Saturday, 6 February 2016

Pot Bed Aquaponics (പോട്ട് ബെഡ് അക്വാപോണിക്സ്)






കേരളാപോണിക്സ്‌പോട്ട് ബെഡ് അക്വാപോണിക്സ്‌-അക്വാപോണിക്സ്കൃഷിയിലെ പുതിയ വിപ്ലവം.

അക്വാപോണിക്സ്രീതിയിലുള്ള പച്ചക്കറി കൃഷിച്ചിലവ് പരമാവധി കുറച്ചു ലാഭകരമാക്കാൻ കേരളാപോണിക്സ്വികസിപ്പിച്ചെടുത്ത സംവിധാനമാണ് 'കേരളാപോണിക്സ്പോട്ട് ബെഡ് അക്വാപോണിക്സ്‌'. നൂതന സംവിധാനത്തിൽ മീഡിയ ഫിൽഡു് അക്വാപോണിക്സിലുപയോഗിക്കുന്ന മീഡിയത്തിന്റെ ആറിലൊന്നു മാത്രം ഉപയോഗിച്ചാൽ മതിയാകും ഇലക്ട്രിസിറ്റി ഉപയോഗം നാലിലൊന്നായി കുറയ്ക്കാനും കഴിയും. ഭാരം വളരെയേറെ കുറയുന്നതിനാൽ മട്ടുപ്പാവിൽ സ്ഥാപിക്കാനും യോജിച്ചത്.

കേരളാപോണിക്സ്‌ പോട്ട് ബെഡ് അക്വാപോണിക്സ് സംവിധാനത്തിൻറെ നിർമ്മാണം. 

നിലവിലുള്ള ഗ്രോ ബെഡ് സംവിധാനങ്ങളായ മീഡിയ ഫിൽഡു്, ഡീപ് വാട്ടർ കൾച്ചർ, നുട്രിയന്റ് ഫിലിം ടെക്നിക് എന്നിവ സംയോജിപ്പിച്ചിട്ടുള്ളൊരു സംവിധാനമാണിതെന്ന് പറയാം. 6-7 ഇഞ്ച് ഉയരത്തിൽ ആവശ്യാനുസരണം നീളത്തിലും വീതിയിലും നിമ്മിച്ചൊരു ടാങ്കാണ് ഗ്രോ ബെഡിനടിസ്ഥാനം. 7 ഇഞ്ചോ അതിൽക്കൂടുതലോ പൊക്കമുള്ള ചെടിച്ചട്ടികളിൽ മീഡിയം നിറച്ചാണ് ചെടികൾ നട്ടു ടാങ്കിൽ സ്ഥാപിക്കുന്നത്. ടാങ്കിൽ ബെൽ സൈഫൺ സ്ഥാപിച്ച് ഫ്ലഡ് ആൻഡ്‌ ഡ്രയിൻ സംവിധാനം ഏർപ്പെടുത്തണം.ടാങ്കിൽ 2"ഉയരത്തിൽ വെള്ളം എപ്പോഴുമുണ്ടായിരിക്കുകയും, വെള്ളം ഉയരുമ്പോൾ പരമാവധി മീഡിയത്തിൻറെ മുകൾ നിരപ്പിൽ നിന്നും രണ്ടിഞ്ചിനു താഴെ വരെ മാത്രം എത്തത്തക്ക രീതിയിൽ സൈഫൺ ക്രമീകരിക്കാം. മീഡിയമായി ക്ലേ ബാൾസ്, 3/ 4"ചല്ലി, ഓടിന്റെ കക്ഷണങ്ങൾ എന്നിവ ഉപയോഗിക്കാം. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡബിൾ കൊട്ടെട്ട് ഗാൽവനൈസിഡ് അയൺ ഷീറ്റുപയോഗിച്ച് നിർമ്മിച്ച 11 അടി നീളവും 1.75 അടി വീതിയും 1/2 അടി പൊക്കവുമുള്ള ഗ്രോ ബെഡിൽ 70 ചെടികൾ വരെ നട്ടുവളർത്താവുന്നതാണ്.

കേരളാപോണിക്സ്‌ പോട്ട് ബെഡ് അക്വാപോണിക്സ് സംവിധാനത്തിൻറെ പ്രവർത്തനരീതി.  

മത്സ്യം വളരുന്ന ടാങ്കിലെ വെള്ളം ഒരു അക്വേറിയം പവ്വർ ഹെഡ് (15-20 w) ഉപയോഗിച്ച് ഗ്രോ ബെഡിലേക്ക് പമ്പ് ചെയ്യുന്നു. ചട്ടികളിലെ മീഡിയത്തിന്റെ മുകളിലത്തെ ലവലിന് 2" താഴെയെത്തുമ്പോൾ ആട്ടോ സൈഫൺ പ്രവർത്തിച്ചു തുടങ്ങുകയും ടാങ്കിൽ 2" വെള്ളം അവശേഷിക്കുമ്പോൾ പ്രവർത്തനം നിലക്കുകയും ചെയ്യും. പകൽ മുഴുവൻ ഈ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കും. രാത്രി കാലങ്ങളിൽ പമ്പ് ഓഫാക്കിയിടുകയും മത്സ്യടാങ്കിൽ എയ്റേററർ ഇട്ടുകൊടുത്ത് വെള്ളത്തിലെ ഓക്സിജൻറെ അളവ് വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.
അക്വാപോണിക്സ്‌ കൃഷി രീതി ലാഭകരമാക്കാനും ജനകീയമാക്കാനും സഹായിക്കുന്നൊരു സംവിധാനമാണിതെന്ന്  നിസ്സംശയം പറയാൻ കഴിയും.

അക്വാപോണിക്സിനെപ്പറ്റി കൂടുതൽ അറിയാൻ; ഇന്ത്യൻ അക്വപോണിക്സ്‌ ഗൈഡ് @ keralaponics http://popularindiansites.com/pageblog.php?view=Indian-aquaponics-guide

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

No comments:

Post a Comment