Saturday, 27 May 2017

Recirculating Aquaculture System(പുനഃചംക്രമണ മത്സ്യക്കൃഷി)






“പുനഃചംക്രമണ മത്സ്യക്കൃഷി രീതിയെയും അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാന ത്തെയും പരിചയപ്പെടാനൊരവസരം.”

കേരളത്തിൽ കാര്യമായ പ്രചാരം കിട്ടിത്തുടങ്ങിയിട്ടില്ലാത്തൊരു  ഊർജ്ജിത മത്സ്യം വളർത്തൽ രീതിയാണ് പുനഃചംക്രമണ മത്സ്യക്കൃഷി(Recirculating Aquaculture System/RAS). നൂതന സംവിധാനത്തിൽ  മത്സ്യം വളർത്തുന്ന ടാങ്കിലെ ജലത്തിലുണ്ടാകുന്ന  ഖരമാലിന്യങ്ങളും അമോണിയയും ഫിൽറ്ററുകളുപയോഗിച്ചു ഒഴിവാക്കുകയും ശക്തമായ ഏയ്റേറ്ററുകൾ ഉപയോഗിച്ച് ജലത്തിലെ ലേയ ഓക്സിജന്റെ അളവ് വർദ്ധിപ്പിച്ച് തിരികെയെത്തിച്ചു കൊണ്ടുമിരിക്കും. പുനഃചംക്രമണം നടക്കുന്നതിനാൽ ജലത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കാനും പരമ്പാഗത രീതിയിൽ വളർത്താൻ സാധിക്കുന്ന മത്സ്യങ്ങളുടെ എണ്ണത്തിന്റെ പതിന്മടങ്ങ് എണ്ണം ഉൾക്കൊള്ളിക്കാനും കഴിയുമെന്നുള്ളതാണീ നൂതന സംവിധാനത്തിന്റെ പ്രത്യേകത.
 
RAS പ്രവർത്തനരീതി.

മത്സ്യടാങ്കിന്റെ ജലസംഭരണ ശേഷിക്കനുസ്സരണമായാണ് ഫിൽട്ടറുകൾ തയ്യാറാക്കുന്നത്. ഖര മാലിന്യങ്ങൾ അരിച്ചു മാറ്റുന്നതിനുള്ള ഫിൽറ്ററിനു പുറമെ ജൈവ, രാസ ഫിൽട്ടറുകളും RAS സംവിധാനത്തിൽ  ഉപയോഗപ്പെടുത്തുന്നു. ജലശുദ്ധീകരണശേഷിയുള്ള ജലസസ്യങ്ങളെയും ഞവണിക്ക(snail) പോലുള്ള   ചെറു ജലജീവികളെയും പ്രക്രിയയിൽ  പങ്കാളികളാക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിക്കാണുന്നു. കുറഞ്ഞ ശേഷിയുള്ള ടാങ്കുകൾക്ക് ഖരമാലിന്യ ഫിൽട്ടർ(Solid filter), രാസ ഫിൽട്ടർ(Chemical filter), ജൈവ ഫിൽട്ടർ(Bio filter) എന്നിവ സംയോജിപ്പിച്ചു ഒറ്റ ബാരലിൽത്തന്നെ നിർമ്മിക്കുന്ന ഫിൽട്ടർ യൂണിറ്റ് മതിയാകും

അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാനം (RAS cum Aquaponics system).  

ഇവിടെ മുഖചിത്രമായി കൊടുത്തിട്ടുള്ളത് 2000 ലിറ്റർ ഫിഷ് ടാങ്കും 100 ലിറ്റർ ശേഷിയുള്ള ഫിൽറ്റർ യൂണിറ്റും 24' നീളമുള്ള NFT ഗ്രോബെഡും 6.അടി വിസ്തീർണ്ണമുള്ള മീഡിയ അടിസ്ഥാന ഗ്രോബെഡും ചേർന്നുള്ള അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി.  സംവിധാനമാണ്(RAS cum Aquaponics system).  ഇഷ്ടിക കക്ഷണങ്ങൾ, ചിരട്ടക്കരി/മരക്കരി, സ്പോഞ്ച്, കക്കാത്തോട്/കോറൽ സാന്റ്, ചല്ലി, ഉള്ളിച്ചാക്ക്/ഷെയ്ഡ് നെറ്റ് എന്നീ താരതമ്യേന വിലകുറഞ്ഞ മാധ്യമങ്ങളാണ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നയീ ഫിൽട്ടർ യൂണിറ്റിൽ ഉപയോഗിച്ചിട്ടുള്ളത്.   വെള്ളത്തിലെ ലേയ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ ഫിഷ് ടാങ്കിൽ ശക്തമായ എയ്റേറ്ററുകളും  സ്ഥാപിച്ചിട്ടുണ്ട്

RAS-ലെ ഫിൽട്രേഷന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണിവിടെ അക്വാപോണിക്സ് ഗ്രോബെഡ് ഉപയോഗപ്പെടുത്തുന്നത്. നല്ലൊരു ജൈവ ഫിൽട്ടറായി പ്രവർത്തിക്കുന്നതിന് പുറമെ ഫിൽട്ടർ യൂണിറ്റിൽ നിന്നും വരുന്ന ജലത്തിലടങ്ങിയിട്ടുള്ള നൈട്രേറ്റും സൂക്ഷ് മൂലകങ്ങളും വലിച്ചെടുത്തെടുത്ത് വളരുന്ന ചെടികൾ ജല ശുദ്ധീകരണത്തിൽ പ്രധാന പങ്കും വഹിക്കുന്നു.
ഫിൽട്രേഷൻ കേന്ദ്രീകൃതമായ അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാനം (RAS cum Aquaponics System) കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതും  മത്സ്യത്തിന്റെയും പച്ചക്കറികളുടെയും ഉത്പ്പാദനം പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമാണ്. 


എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.



2 comments:

  1. പുനഃചംക്രമണ മത്സ്യക്കൃഷി (Recirculating Aquaculture)രീതിയെയും അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി (RAS cum Aquaponics) സംവിധാന ത്തെയും പരിചയപ്പെ ടുത്തുന്ന മലയാളത്തിലെ ആദ്യസംരംഭമാണീ ലേഖനം. ഊർജ്ജിത മത്സ്യക്കൃഷിരീതിയായ RAS-ൽ സാധാരണ മത്സ്യക്കുളങ്ങളിൽ വളർത്താവുന്ന മത്സ്യങ്ങളുടെ പതിന്മടങ്ങ് എണ്ണം ഉൾക്കൊള്ളിച്ചു വളർത്താൻ കഴിയും. അക്വാപോണിക്സ് അടങ്ങിയ പുനഃ ചംക്രമണ മത്സ്യകൃഷിയിലാകട്ടെ വമ്പൻ മത്സ്യക്കൊയ്ത്തിനൊപ്പമൊരു പച്ചക്കറി വിളവെടുപ്പും സാധ്യമാകുന്നു.

    ReplyDelete
  2. vala aqvaponic reethiyil valathamo

    ReplyDelete