Saturday, 6 May 2017

Spiny Gourd (മുള്ളൻ പാവൽ)






                    “പാവലിനൊരു ബദലായി മുള്ളൻ പാവൽ അഥവാ ഗാക്ക് ഫ്രൂട്ട് ”


എരുമപ്പാവൽ, നെയ്പ്പാവൽ, കാട്ടുപാവൽ, മധുരപ്പാവൽ, വെൺപാവൽ, ഗാക്ക് എന്നുമൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന മുള്ളൻ പാവൽ പഴമായും പച്ചക്കറിയായും ഔഷധസസ്യമായും പേരെടുത്തൊരു വിളയാണ്. ഇംഗ്ളീഷിൽ Spiny gourd, Gac fruit എന്നീ പേരുകളിലും അറിയപ്പെടുന്നയീ പാവൽവിള കേരളത്തിലും കൃഷിചെയ്തു വരുന്നൊരു ചിരസ്ഥായീ പച്ചക്കറിവിളയാണ്. ഓരോവർഷവും വള്ളികളുണങ്ങിപ്പോകുമെങ്കിലും മണ്ണിലവശേഷിക്കുന്ന കിഴങ്ങുകളിൽ നിന്നും പുതിയ വള്ളികളുണ്ടാകുന്നതിനാൽ വീണ്ടും പുതിയ തൈകൾ നടേണ്ട ആവശ്യമില്ല. ജന്മദേശം വിയറ്റ്നാമെന്നു കരുതപ്പെടുന്ന ഗാക്ക് തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തു വരുന്നു.

കടുത്ത പച്ച നിറമുള്ള  മുള്ളൻ പാവയ്‌ക്കയ്‌ക്കയുടെ പുറംതൊലി ചെറിയതും മൃദുവുമായ മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കായ്കൾക്ക് 10 സെന്റീമീറ്റർ വരെ നീളവും 4 സെന്റീ മീറ്റർ വരെ വണ്ണവും ഏകദേശം 100ഗ്രാം വരെ തൂക്കവും ഉണ്ടാകും. വിളഞ്ഞു പഴുക്കുമ്പോൾ പഴമായും ജ്യൂസായും കഴിക്കുന്നതിന് പുറമെ  പോക്ഷക സമൃദ്ധമായ മുള്ളൻ പാവയ്ക്ക കൊണ്ട് പല സ്വാദിഷ്ടമായ വിഭവങ്ങളുമുണ്ടാക്കാം. മീനിനും ഇറച്ചിക്കുമൊപ്പം ചേർത്തു കറികളുണ്ടാക്കാനും മെഴുക്കുപുരട്ടിയുണ്ടാക്കാനും പച്ചയ്ക്കും ഉണക്കിയും വറുക്കാനുമുപയോഗിക്കുന്നു.

മൊമോർക്കാറിൻ (momorcharin), ട്രൈക്കോസാന്തിൻ (trichosanthin) തുടങ്ങിയ എൻസൈമുകളടങ്ങിയ മുള്ളൻ പാവൽ ബീറ്റ കരോട്ടിനാൽ സമ്പന്നവുമാണ്. നേത്രരോഗങ്ങൾ, മുറിവുകൾ ത്വക്ക് രോഗങ്ങൾ, പൊള്ളൽ മുതലായവയുടെ ചികിത്സക്കും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുള്ള ശേഷി ഗാക്കിനുണ്ട്. ഔഷധ ഗുണങ്ങളേറെയുള്ള മുള്ളൻ പാവലിന്റെ കിഴങ്ങുകൾ ധാരാളം ഔഷക്കൂട്ടുകളിലെ മുഖ്യചേരുവയാണ്. പല ഗോത്രവർഗ്ഗക്കാരുടെയും ഔഷധങ്ങളിൽ നല്ലൊരു സ്ഥാനം നേടാനീ പാവലിന് കഴിഞ്ഞിട്ടുണ്ട്. ഈ പാവയ്ക്കയ്ക്കുള്ളിലെ മാംസളമായ ഭാഗം പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കളുണ്ടാക്കാനും ഭക്ഷണ പദാർത്ഥങ്ങൾക്ക് നിറം കൊടുക്കാനും ഉപയോഗപ്പെടുത്തുന്നു.


എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

2 comments:

  1. നമ്മുടെ കയ്പ്പൻ പാവലിനൊരു ബദൽ തന്നെയാണ് എരുമപ്പാവലെന്നും അറിയപ്പെടുന്ന മുള്ളൻ പാവൽ. കേരളത്തിൽ നന്നായി വളരുന്നൊരു ചിരസ്ഥായീ വിളയെന്ന് പറയാവുന്നയീ ഔഷധ കേസരിയായ പച്ചക്കറിവിള അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

    ReplyDelete
  2. എവിടെ കിട്ടും വിത്തുകൾ 9142053767

    ReplyDelete