Wednesday, 10 May 2017

Paludarium(പാലുഡേറിയം)




“അക്വേറിയവും ടെറേറിയവും സംയോജിപ്പിച്ചതാണ് പാലുഡേറിയം; പ്രകൃതിസൗഹൃദ ഗൃഹാലങ്കാര സംവിധാനമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണീ ചില്ലുകൂട്ടിലെ ചതുപ്പ്”







വിവേറിയത്തിനെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടോ? കണ്ണാടിപ്പാത്രങ്ങളിൽ ജീവജാലങ്ങളെയും സസ്യലതാദികളെയും വളർത്തുന്ന സംവിധാനങ്ങളെയാണ് വിവേറിയം എന്ന് പൊതുവെ പറയുന്നത്. അക്വേറിയം, ടെറേറിയം, പാലുഡേറിയം, ഇൻസെക്ട്ടേറിയം, പെൻഗ്വിനേറിയം തുടങ്ങിയവ വിവേറിയത്തിന്റെ വിവിധ രൂപങ്ങളാണ്. ചില്ലുകൂടുകളിൽ മത്സ്യങ്ങളെ വളർത്തുന്ന അക്വേറിയത്തിന്റെയും കണ്ണാടിപ്പാത്രങ്ങളിൽ ചെടികൾ വളർത്തുന്ന ടെറേറിയത്തിന്റെയും നല്ലൊരു സംയോജനമാണ് പാലുഡേറിയമെന്നു പറയാം. ചില്ലുകൂട്ടിലെ ചതുപ്പെന്നോ കണ്ണാടിക്കൂട്ടിലെ മഴക്കാടെന്നോ  മലയാളീകരിക്കാവുന്ന പാലുഡേറിയം മലയാളികൾക്ക് അത്ര പരിചിതമല്ലാത്തൊരു ഗൃഹാലങ്കാര സംവിധാനമാണ്.  അക്വേറിയത്തിനും ടെറേറിയത്തിനുമുള്ള വമ്പിച്ച പേരും പെരുമയും കിട്ടിയിട്ടില്ലെങ്കിലും വിവേറിയങ്ങളുടെ കൂട്ടത്തിൽ മാന്യമായൊരു സ്ഥാനമാണ് പാലുഡേറിയത്തിനുള്ളത്.

സുതാര്യമായ കണ്ണാടിക്കൂടുകളിൽ കരയിലും ജലത്തിലും വളരുന്ന സസ്യങ്ങളെയും ചെറുജീവികളെയും ഉൾപ്പെടുത്തി സൃഷ്ടിച്ചെടുക്കുന്നൊരു മനോഹരമായ മഴക്കാടോ ചതുപ്പു നിലമോ ആണ് പാലുഡേറിയം എന്നറിയപ്പെടുന്നത്. വായൂ ശുദ്ധീകരിക്കാൻ ശേഷിയുള്ള ധാരാളം ചെടികളുപയോഗിച്ചു നിർമ്മിക്കുന്നൊരു   പാലുഡേറിയം വീട്ടിനുള്ളിൽ സ്ഥാപിക്കുന്നത് ഭംഗിക്ക് വേണ്ടി മാത്രമല്ല മറിച്ചു് നല്ലൊരു വായൂ ശുദ്ധീകരണിയായി പ്രവർത്തിക്കുന്നതിനും കൂടിയാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ പരിചരണങ്ങളൊന്നും ആവശ്യമില്ലന്നെതും ദീർഘകാലം നിലനിൽക്കുമെന്നുള്ളതും പാലുഡേറിയത്തിന്റെ മാത്രം പ്രത്യേകതകളാണ്.

മനോഹരവും ആരോഗ്യദായകവും പ്രകൃതിസൗഹൃദ വുമായൊരു ഗൃഹാലങ്കാര സംവിധാനമായ പാലുഡേറിയം തികച്ചും പ്രോത്സാഹനാർഹമായ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല.(പാലുഡേറിയത്തിനെപ്പറ്റി കൂടുതലറിയാൻ 'Terrarium India' യുമായി ബന്ധപ്പെടാം. ഫോൺ; 09387735697.)

എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.



 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. അക്വേറിയത്തിന്റെയും ടെറേറിയത്തിന്റെയും വിദദ്ധമായ സംയോജനമെന്ന് വിശേഷിപ്പിക്കാവുന്ന പാലുഡേറിയം മനോഹരവും ആരോഗ്യദായകവുമായൊരു പ്രകൃതിസൗഹൃദ ഗൃഹാലങ്കാര സംവിധാനമാണ്. ചില്ലുകൂട്ടിലെ ചതുപ്പെന്നോ കണ്ണാടിക്കൂട്ടിലെ മഴക്കാടെന്നോ വിളിക്കാവുന്ന പാലുഡേറിയം പ്രത്യേക പരിചനങ്ങളൊന്നും ആവശ്യമില്ലാത്തതും ദീർഘകാലം നിലനിൽക്കുന്നതുമാണ്.

    ReplyDelete