“കുടിൽ മുതൽ കൊട്ടാരം വരെ അകത്തളങ്ങൾക്കു ഹരിതാഭ പകരാൻ ശേഷിയുള്ളൊരു അത്ഭുത പ്രകൃതിസൗഹൃദ ഗൃഹാലങ്കാര സംവിധാനമാണ് ചില്ലു കൂടുകളിലൊരുക്കുന്ന ഉദ്യാനമായ ടെറേറിയം”
അതിയായ ആഗ്രഹമുണ്ടെങ്കിലും
വീട്ടിലൊരു ചെടി പോലും വച്ചുപിടിപ്പിക്കാൻ സ്ഥലപരിമിതി മൂലം കഴിയാത്തവർക്ക് ടെറേറിയം
ഒരനുഗ്രഹം തന്നെയാണ്. വൈവിധ്യമാർന്നതും അഴകേറിയതുമായ അകത്തള സസ്യങ്ങളാണ് ടെറേറിയത്തിലുപയോഗിക്കുന്നത്.
ഒട്ടുമിക്ക അകത്തളസസ്യങ്ങൾക്കും വീടിനകത്ത് രൂപപ്പെടാവുന്ന പലതരം വിഷവാതകങ്ങളെ ആഗിരണം
ചെയ്യാനും വായൂ ശുദ്ധീകരിക്കാനുമുള്ള കഴിവുകൂടിയുള്ളതാണ്. പല രൂപ-ഭാവങ്ങളിൽ നിർമ്മിക്കാവുന്ന ടെറേറിയം മേശപ്പുറത്തു
വയ്ക്കാവുന്നതോ ഭിത്തിയിൽ ഉറപ്പിച്ചു നിർത്താവുന്നതോ തൂക്കിയിടാവുന്നതോ ആയ പാത്രങ്ങളിൽ
നിർമ്മിച്ച് ഉപയോഗിച്ച് വരുന്നു.
ടെറേറിയത്തിന്
യോജിച്ച സസ്യങ്ങൾ.
അധികം ഉയരത്തിലും
വേഗത്തിലും വളരാത്തതും അകത്തളസാഹചര്യങ്ങളിലും വളരാൻ കഴിവുള്ളതുമായ ചെടികളാണ് ചില്ലുകൂടുകളിൽ
ഉദ്യാനമുണ്ടാക്കാൻ യോജിച്ചത്. ടെറേറിയത്തിൽ നടാൻ യോജിച്ച കുറെ സസ്യങ്ങളെ പരിചയപ്പെടാം.
ടെറേറിയത്തിനു യോജിച്ച ചെടികളുടെ
പട്ടികയാണ് ചുവടെ ചേർത്തിരിക്കുന്നത്.
1.
ആഫ്രിക്കൻ
വയലറ്റ്.(Saintpaulia ionantha)
2.
എയർ പ്ലാൻറ്.(Tilandsia)
3.
ബട്ടൺ ഫേൺ
(Pellaea rotundifolia)
4.
ഡ്രാഗൺ ട്രീ
(Dracaena marginata)
5.
എർത്ത് സ്റ്റാർ(Cryptanthus
bromelioides)
6.
ഫ്ലെയിം
വയലറ്റ്(Episcia diathiflora)
7.
ഫ്രണ്ട്ഷിപ്
പ്ലാൻറ്(Pilea invoucrata)
8.
ഗോൾഡൻ പോത്തോസ്(Epipremnum
aureum)
9.
മെയിഡൻ ഹെയർ
ഫേൺ(Adinatum raddianum)
10. മിനിയേച്ചർ പെപ്പറൊമിയ(Pilea depressa)
11. മോസ്സസ് ഇൻ എ ക്രെഡിൽ(Rheo discolor)
12. നെർവ് പ്ലാൻറ്(Fittonia verchffetii)
13. പിങ്ക് പോൾക്ക ഡോട്ട്(Hypoestes
phyllostachya)
14. അലുമിനം പ്ലാൻറ്(Pilea cadierei)
15. ആരോ ഹെഡ് വൈൻ(Syngonium podophyllum)
16. ആർട്ടിലറി പ്ലാൻറ്(Pilea microphylla)
17. എമറാൾഡ് ഫേൺ(Protasparagus setaceus)
18. ബേബി ടിയേഴ്സ് (Soleirolia soleirolii)
19.
ബിഗോണിയ
റെക്സ്(Bigonia rex-cultorum)
20. എമറാൾഡ് റിപ്പിൾ പേപ്പറൊമിയ(Peperomia
caperata)
21. ഗോൾഡൻ ക്ലബ്ബ് മോസ്(Lycopodium clavatum)
22. പ്രേയർ പ്ലാൻറ്(Maranta leucoreura)
23. പർപ്പിൾ പാഷൻ പ്ലാൻറ്(Gynura aurantiiaca)
24. റോസറി വൈൻ(Ceropegia woodii)
25. സ്പൈഡർ പ്ലാൻറ്(Chlorophytum comosum)
26. സ്റ്റാർ ഫിഷ് പ്ലാൻറ്(Cryptatus bivittatus)
27. സ്ട്രാബറി ബിഗോണിയ(Saxifraga stolonifera)
28. സ്വീഡിഷ് ഐവി(Plectranthus australis)
29. വാട്ടർ മെലൺ പേപ്പറൊമിയ(Pepperomia argyreia)
30. സീബ്ര പ്ലാൻറ്(Aphelandra squarrosa)
(ടെറേറിയത്തെപ്പറ്റി കൂടുതലറിയാൻ
ബന്ധപ്പെടാം,Terrarium India;09387735697)
എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;
9387735697. ഇ-മെയിൽ; keralaponics@gmail.com.
കേരളത്തിലും ടെറേറിയത്തിന് വ്യാപകമായ പ്രചാരം കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ. ടെറേറിയത്തിലുപയോഗിക്കാൻ യോജിച്ച ചെടികളെക്കുറിച്ച് വിവരിക്കുന്നയീ പോസ്റ്റിന് പ്രസക്തിയേറെയാണ്. മുപ്പതിൽപ്പരം ടെറേറിയം ചെടികളെയാണിവിടെ പരിചയപ്പെടുത്തുന്നത്. ചില്ലുകൂടുകളിൽ ഉദ്യാനം സ്വയമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഇത്തരം അറിവുകൾ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ReplyDelete