തഴുതാമ-പോക്ഷക
പ്രദാനമായ കറിയിലയും ഔഷധ സസ്യങ്ങളിൽ
അഗ്രഗണ്യനും
പുനർന്നവ എന്നും അറിയപ്പെടുന്ന തഴുതാമ നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും
സുലഭമായിക്കാണൂന്നൊരു ചെറു സസ്യമാണ്. ശരീരത്തെ നവീകരിക്കാൻ
ശേഷിയുള്ളത് എന്ന അർത്ഥത്തിലാണ് സംസ്കൃതത്തിൽ പുനന്നവയെന്നിതിനു പേര് വന്നത്.
നിലത്തു പടര്ന്നു വളരുന്ന തഴുതാമ വെള്ള തണ്ടുള്ളതും ചുവന്ന തണ്ടുള്ളതുമെന്ന രണ്ടിനങ്ങളാണ് സാധാരണ കാണപ്പെടുന്നത്. ഭക്ഷ്യാവശ്യങ്ങൾക്ക് പുറമേ ഇത് സമൂലം ഔഷധമായിട്ടുപയോഗിക്കുന്നു. മൂത്ര
വർദ്ധനവിനും, പനി, നീര്, ചുമ, ഹൃദ്രോഗം എന്നിവയുടെ ചികിത്സക്കും
പുനർന്നവ ഫലപ്രദമാണ്. പൊട്ടാസ്യം നൈട്രേറ്റിന്റെ കലവറയായ തഴുതാമ വൃക്കകളുടെ
പ്രവർത്തനം ഉത്തേജിപ്പിച്ചു മൂത്രവർദ്ധനയുണ്ടാക്കുന്നു.
ഔഷധമായി
തഴുതാമ
പുനർന്നവാദി കഷായം, പുനർന്നവാസവം, പഥ്യാപുനർന്നവാദി
കഷായം, സുകുമാരഘൃതം, വിദാര്യാദി
കഷായം, അമൃതപ്രാശഘൃതം
എന്നീ ആയുർവേദ ഔഷധ യോഗങ്ങളിലെ പ്രധാന ചേരുവയാണ് തഴുതാമ. വാത സംബന്ധമായ
രോഗങ്ങൾക്കും, ഹൃദ്രോഗം, മൂലക്കുരു, കുഷ്ഠരോഗം, രക്തവാതം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, ചർമ്മരോഗങ്ങൾ, എന്നിവക്കും ആയുർവേദ ചികിത്സാവിധികളിൽ തഴുതാമ ചേർന്ന
ഔഷധക്കൂട്ടുകളുപയോഗിക്കുന്നു
.
തഴുതാമ
ഗൃഹവൈദ്യത്തിൽ
തഴുതാമ സമൂലമിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്ര തടസത്തിനും
മൂത്രത്തിലെ പഴുപ്പിനും, സ്ത്രീകൾക്ക് മൂത്രം കടച്ചിലിനും, ഗർഭിണികളുടെ കാലിലുണ്ടാകുന്ന നീരിനും
ശമനമുണ്ടാകും.
തഴുതാമ നീര് കുമ്പളങ്ങ നീരോ
വാഴക്കൂമ്പ് നീരോ ചേര്ത്തു കഴിച്ചാൽ ഹൃദയാഘാതം, അമിതമായ നീര്, മൂത്ര തടസം, വിളർച്ച
എന്നിവയ്ക്ക് ശമനമുണ്ടാകും.
തഴുതാമയില തോരൻ വച്ച്
സ്ഥിരമായിക്കഴിച്ചാൽ തിമിരം, നീര്, കരൾവീക്കം, കഫക്കെട്ട്, ആമവാതം, ഹൃദ്രോഗം
എന്നിവയ്ക്ക് ആശ്വാസമുണ്ടാകും.
തഴുതാമ, ഞെരിഞ്ഞിൽ, വയല്ച്ചുള്ളി
എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മൂത്രത്തിലെ കല്ലും മൂത്രാശയ രോഗങ്ങളും മാറുന്നതിനു സഹായിക്കും.
തഴുതാമ വേര് അരച്ച് വെള്ളത്തിൽ കലക്കി
കുടിച്ചാൽ മഞ്ഞപ്പിത്തത്തിനു ആശ്വാസമുണ്ടാകും.
ആഹാരമായി
തഴുതാമ
നമ്മുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ
തഴുതാമ ഉൾപ്പെടുത്തുന്നത് രോഗങ്ങളെ ചെറുത്തു ഊർജ്വസ്വലമായി കഴിയാൻ സഹായിക്കും. ഇലകൾ
തനിയെയോ മറ്റു ഇലക്കറികളുമായി ചേർത്തോ കറിവച്ച് കഴിക്കാം. തഴുതാമയിട്ടു തിളപ്പിച്ച
വെള്ളം നല്ല ദാഹശമിനിയാണ്. തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ് ജ്യൂസെടുത്തു ദിവസവും
കഴിക്കാം.
പോഷകങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും
കാര്യത്തിൽ ഒരു വമ്പൻ തന്നെയായ തഴുതാമയെ അവഗണിക്കാതെ ആഹാരത്തിലുൾപ്പെടുത്താൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Saplings of evergreen vegetables including chaya mansa and
Cheera chempu are available with Keralaponics.
Contact us on 9387735697 or keralaponics@gmail.com
നമ്മുടെ നാട്ടിൽ സുലഭമായിക്കാണുന്ന ഔഷധസസ്യമായ തഴുതാമയെന്ന പുനർന്നവയെ പരിചയപ്പെടുത്തുന്നയീ കേരളപോണിക്സ് പോസ്റ്റിൽ പ്രസ്തുത സസ്യത്തിന്റെ പോക്ഷക-ഔഷധ ഗുണങ്ങളും ആഹഹാരമായും ഔഷധമായുമുള്ള ഉപയോഗരീതികളും വിവരിച്ചിരിക്കുന്നു.
ReplyDelete