Friday, 30 October 2015

Hibiscus Flower Syrup (ചെമ്പരത്തിപ്പൂവ് പാനീയം)





ചെമ്പരത്തിപ്പൂവ് ജ്യൂസ് ഒരത്ഭുത ആരോഗ്യപാനീയം

നമ്മുടെ നാട്ടിൽ ഇപ്പോഴും ധാരാളമുള്ളതും ചെടികളിൽത്തന്നെ  നിന്ന് പാഴായിപ്പൊകുന്നതുമായ ചെമ്പരത്തിപ്പൂവ് കൊണ്ട് രുചികരവും പോക്ഷക പ്രദവും ഔഷധഗുണസമ്പന്നവുമായ പാനീയമുണ്ടാക്കാമെന്ന് എത്ര പേർക്കറിയാം? വീട്ടിൽത്തന്നെ നിഷ്പ്രയാസം ഉണ്ടാക്കാവുന്നൊരു ആരോഗ്യ പാനീയത്തെപ്പറ്റിയാണിവിടെ  പറയാൻ പോകുന്നത്. ശരീര ഭാരം കുറക്കുന്നതിനും ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും രക്ത സമ്മദ്ദം ക്രമീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഈ പാനീയം അവഗണിക്കപ്പെടെണ്ടതാണോ? 
ചെമ്പരത്തിപ്പൂവ് പാനീയം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

ആവശ്യമുള്ള ചേരുവകൾ

ചെമ്പരത്തിപ്പൂവ്- 50ഗ്രാം
പഞ്ചസാര- 1 കിലോഗ്രാം
വെള്ളം-1ലിറ്റർ

തയ്യാറാക്കുന്ന വിധം

പുതുതായി പറിച്ചെടുത്ത ഏകദേശം 50ഗ്രാം ചെമ്പരത്തി പൂവ് നല്ലവണ്ണം കഴുകി ഒരു പാത്രത്തിലിട്ട് 1 ലിറ്റർ വെള്ളവുമോഴിച്ചു തിളപ്പിക്കണം. എന്നിട്ട് അരമണിക്കൂർ തണൂക്കാനനുവദിക്കുക. അതിനു ശേഷം പിഴിഞ്ഞ് അരിച്ചെടുത്ത ജ്യൂസിൽ 1കിലോഗ്രാം പഞ്ചസാര കൂടി  ചേർത്ത് അടുപ്പത്തു വച്ച് ചെറിയ ചൂടിൽ ഇളക്കി കൊടുക്കണം. പാനി പരുവമാകുമ്പോൾ ഇറക്കി വച്ച് തണുത്താൽ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഉണക്കിയെടുത്ത ചെമ്പരത്തിപ്പൂവ് കൊണ്ടും ഇതേ രീതിയിൽ സിറപ്പ് തയ്യാറാക്കാം.

ഉപയോഗ രീതികൾ

ഒരു ഗ്ലാസ്സിൽ മൂന്നിലൊന്നു ഭാഗം സിറപ്പെടുത്തതിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർത്ത് ബാക്കി വെള്ളം കൂടി ചേർത്ത് ഗ്ലാസ്‌ നിറച്ചു കുടിക്കാം.
മറ്റു ജ്യൂസുകളുമായി ചേർത്തും ഈ സിറപ്പ് കുടിക്കാം. പഞ്ചസാര ചേർക്കുന്നതിന് മുമ്പുള്ള ചെമ്പരത്തിപ്പൂവ് ചായ(ചെമ്പരത്തിപ്പൂവ് ജ്യൂസ്) നമ്മളുണ്ടാക്കുന്ന സിറപ്പുകൾക്ക് നിറവും  ഗുണവും വദ്ധിപ്പിക്കാനുമായി ചേർക്കാം. മറ്റ് ഔഷധ ചായകളിൽ ചേർത്തും ചെമ്പരത്തിപ്പൂവ് ജ്യൂസ്(ചെമ്പരത്തിപ്പൂവ് സത്ത്/ചായ) കുടിക്കാം.

ചെമ്പരത്തിപ്പൂവ് പാനീയമുണ്ടാക്കി കുടിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന അഭ്യർത്ഥനയോടെ.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

1 comment:

  1. നിഷ്പ്രയാസം വീട്ടിൽത്തന്നെയുണ്ടാക്കവുന്നൊരു ആരോഗ്യ പാനീയമാണ് ചെമ്പരത്തിപ്പൂവ് ജ്യൂസ്. ശരീര ഭാരം കുറക്കുന്നതിനും ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും രക്ത സമ്മദ്ദം ക്രമീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന അത്ഭുത പാനീയമായ ചെമ്പരത്തിപ്പൂവ് പാനീയത്തെപ്പറ്റിയാണിവിടെ വിവരിക്കുന്നത്.

    ReplyDelete