ചീരച്ചേമ്പ് കറിയിലവർഗ്ഗത്തിലൊരു അക്ഷയപാത്രം
വളരെ
രുചികരമായൊരു കറിയിലയിനമാണ് ചീരച്ചേമ്പ്. ചേമ്പ് വർഗ്ഗത്തിലെ ഒരു വിശിഷ്ട ഇനമാണ് ചീരച്ചേമ്പ്
അഥവാ ഇലച്ചേമ്പ്.വിത്തില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്ന
ഇതിന്റെ ഇലയും
തണ്ടുമാണ് ചീരയെപ്പോലെ കറികൾക്ക് ഉപയോഗിക്കുന്നത്. കിഴങ്ങുണ്ടാകാത്ത ഈ
ചേമ്പിനം ഇലകൾക്ക് വേണ്ടി മാത്രം വളർത്തുന്നവയാണ്. ചീരച്ചേമ്പിലകളോ തണ്ടോ ചൊറിച്ചിലുണ്ടാക്കുന്നില്ലെന്നുള്ളതും ചുവട്ടിൽ കിഴങ്ങുണ്ടാകത്തില്ലെന്നുള്ളതുമാണ് സാധാരണ
ചേമ്പിനങ്ങളിൽ നിന്നും ഇവയെ
വ്യസ്ത്യസ്തമാക്കുന്നത്. രണ്ടു നിറങ്ങളിലുള്ള ചീരച്ചേമ്പുകലാണിവിടെ പ്രചാരത്തിലുള്ളത്. ഒന്ന് പച്ച തണ്ടുള്ളതും മറ്റേതു പർപ്പിൾ തണ്ടുള്ളതും. വലിയ പരിചണങ്ങളൊന്നും
ഇല്ലാതെ തന്നെ നന്നായി വളരുന്ന ചീരച്ചേമ്പിന്റെ ഇലകളും തണ്ടും പോക്ഷക
സമൃദ്ധവുമാണ്.
ഒരിക്കലൊരെണ്ണം നട്ടാൽ
കരുത്തോടെ വളർന്നു ധാരാളം തൈകളുമായി നില്ക്കുന്ന ഇലച്ചേമ്പ് വീട്ടിനൊരൈശ്യര്യം
തന്നെയാണ്. എന്നും കറിയിലകൾ ലഭിക്കുമെന്നതൊരു ബോണസ്സും. ഗ്രോബാഗിൽ വളർത്താനും
യോജിച്ചതാണ് ചീരച്ചേമ്പ്. ചീരച്ചേമ്പിന്റെ
ചുവട്ടിലുണ്ടാകുന്ന ചെറിയ തൈകൾ വേരോടെ പറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്.
എല്ലാവരും ഇലച്ചേമ്പ്
നടുക അത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകും.
Saplings of evergreen vegetables including
chaya mansa and Cheera chempu are available with Keralaponics. Contact
us on 9387735697 or keralaponics@gmail.com
പോക്ഷക പ്രദാനവും രുചികരവുമായ ധാരാളം കറിയിലകൾ നിത്യവും നൽകാൻ കഴിവുള്ളൊരു നിത്യ ഹരിത സസ്യമാണ് ചീരച്ചേമ്പ് അഥവാ ഇലച്ചേമ്പ്. നമ്മുടെ അടുക്കളത്തോട്ടത്തിലൊരു ഇലച്ചേമ്പ് നട്ടുവളർത്തിയാൽ തികച്ചും വിഷമയല്ലെന്നുറപ്പുള്ള ഒരു കറിയുണ്ടാക്കാൻ മറ്റാരെയേം ആശ്രയിക്കേണ്ടിവരില്ല.
ReplyDelete