കാൻസറിനെ ചെറുക്കാൻ മുരിങ്ങയില ജ്യൂസ്
ജീവിത ശൈലീ മാറ്റം മൂലം
അധികരിച്ച മാരക രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ള ധാരാളം ഔഷധ സസ്യങ്ങൾ ഇപ്പോഴും നമുക്ക്
ചുറ്റുമുണ്ട്. മിക്ക ഔഷധ സസ്യങ്ങളിലും അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ കാൻസറിനെ ചെറുക്കാൻ ശേഷിയുള്ളതാണ്. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണത്തിലാക്കാനും അവ നമ്മെ സഹായിക്കുന്നു. അത്തരം ചില ഔഷധസസ്യങ്ങളെ നമ്മുടെ വീടുകളുടെ പരിസരത്ത് നിന്നും ശേഖരിച്ചു
എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുറെ ജ്യൂസ്‌കളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ ആദ്യ
ഇനമാണ് മുരിങ്ങയില ജ്യൂസ്.
മുരിങ്ങയില ജ്യൂസ്
1.
100ഗ്രാം മുരിങ്ങയില കുറച്ചു വെള്ളം കൂടി ഒഴിച്ച്
മിക്സിയിൽ നന്നായി അടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില ജ്യൂസ്.റെഡിയായി. ഒരു ഗ്ലാസ്സ്നിറയാൻ
വേണ്ട വെള്ളം കൂടി ചേർത്താൽ കുടിക്കാൻ സൌകര്യമായിരിക്കും. ഈ ജ്യൂസ് ദിവസ്സം 3 നേരം വീതം കുടിക്കാം.
2.
ഓരോ ടീ സ്പൂണ്‍ മുരിങ്ങയില
നീരും കാരറ്റ് നീരും വീതം കൂട്ടി ചേർത്ത് ദിവസ്സം 3 നേരം കുടിക്കാം.
3.
100g
വീതം മുരിങ്ങയില സൂപ്പുണ്ടാക്കി ദിവസ്സം 3 നേരം വീതം കുടിക്കാം.
മുരിങ്ങയില സൂപ്പുണ്ടാക്കുന്ന
വിധം.
ഒരു ലിറ്റർ വെള്ളം
ഒരു
പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 100g മുരിങ്ങയിലയിട്ടു
പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക.
തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ
ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില
സൂപ്പ് റെഡി.
കാൻസർ സാധ്യത ഒഴിവാക്കാനും, റേഡിയേഷൻ
കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാനും, രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാനും,
ബുദ്ധിശക്തി
വർദ്ധിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും, ദഹന
പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദന്താരോഗ്യത്തിനും
നല്ലതാണ് മുരിങ്ങയില ജ്യൂസ്.
തലവേദന, സന്ധീവേദന,
പനി,
ജലദോഷം,
അതിസാരം,
നാഡീരോഗങ്ങൾ
എന്നിവയുടെ ശമനത്തിനും മുരിങ്ങയില ജ്യൂസ്
സഹായിക്കുന്നു.
ഈയിടെ
ഭോപ്പാലിലെ ജവഹർലാൽ നെഹ്‌റു കാൻസർ ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെൻറർ പുറത്ത് വിട്ട ഗവേഷണഫലത്തിൽ റേഡിയേഷൻ കൊണ്ട്
കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാൻ മുരിങ്ങയിലച്ചാറിന് കഴിയുമെന്ന്
വെളിപ്പെടുത്തുകയുണ്ടായി. റേഡിയേഷന്‍ ചികിത്സ മൂലം ശരീര കോശങ്ങൾക്കുണ്ടാകുന്ന
ദൂഷ്യ ഫലങ്ങള്ക്കെതിരെ പ്രയോഗിക്കാവുന്നൊരു പ്രകൃതി സൗഹൃദ ഔഷധമായി മുരിങ്ങയില
മാറുവാനുള്ള സാധ്യതയാണിവിടെ തുറന്ന് വരുന്നത്.
ഇവിടെ പ്രതിപാദിക്കുന്ന
ജ്യൂസ്‌കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
1.
അപ്പപ്പോൾ കുടിക്കാനുള്ളത്
മാത്രം ഉണ്ടാക്കുക. സൂക്ഷിച്ചു വച്ച് ഉപയോഗിക്കാൻ പാടില്ല.
2.
ഒരു ദിവസ്സം 3 ഗ്ലാസിൽ കൂടുതൽ കുടിക്കരുത്.
3.
ഭക്ഷണം കഴിച്ചു മുക്കാൽ
മണിക്കൂറിനു ശേഷമേ ഈ ജ്യൂസ്
കുടിക്കാൻ പാടുള്ളൂ.
4.
വെറും വയറ്റിലും രാത്രിയിലും
ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
5.
ഈ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ
ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഔഷധ സസ്യങ്ങളിലെ ആന്റി ഓക്സിഡന്റുകൾ കാൻസർ സെല്ലുകളുടെ വളർച്ച തടയുകയും ഇൻസുലിൻ തോത്
ക്രമപ്പെടുത്തി
പ്രമേഹം നിയന്ത്രിക്കുകയും
കൊളസ്ട്രോൾ നിയന്ത്രിച്ചു ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ
നീക്കം ചെയ്യുകയും ചെയ്യുന്നു. ഉന്മേഷവും മിനുസമുള്ള
ചർമ്മവും പ്രദാനം ചെയ്യുന്നതോടെ അകാല വാർദ്ധക്യത്തെ ചെറുക്കാനും ഇത് നമ്മെ സഹായിക്കുന്നു.
Saplings
of evergreen vegetables including chaya mansa and Cheera chempu are available
with Keralaponics.
Contact us on 9387735697 or keralaponics@gmail.com
This comment has been removed by the author.
ReplyDeleteവലിയ ചിലവൊന്നും കൂടാതെ വീട്ടിൽത്തന്നെയുണ്ടാക്കാവുന്നൊരു ആരോഗ്യ പാനീയമാണ് മുരിങ്ങയില ജ്യൂസ്. മുരിങ്ങയില ജ്യൂസിന്റെ ഗുണങ്ങളെയും വിശേഷിച്ചു കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവിനേയും കുറിച്ചാണിവിടെ വിവരിക്കുന്നത്.
ReplyDelete