Monday 5 October 2015

Organic Slurry (ജൈവ സ്ലറി)





ജൈവകൃഷിയില്‍ ചെടികള്‍ക്ക് പെട്ടെന്ന് പോഷണം ലഭ്യമാക്കാനുള്ള മാർഗ്ഗം  ജൈവവസ്തുക്കള്‍ പുളിപ്പിച്ച്(fermented) പ്രയോഗിക്കുകയെന്നതാണ്. ജൈവവളങ്ങ ള്‍ക്കൊപ്പം പുളിപ്പിച്ച ജൈവവളക്കൂട്ടുകളും ചുവട്ടിലോഴിച്ചു കൊടുക്കാനും ഇലകളിൽ തളിച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. കപ്പലണ്ടി പിണ്ണാക്ക് ഉപയോഗിച്ച് നമ്മുടെ വീടുകളിൽത്തന്നെ എളുപ്പം നിർമ്മിക്കാവുന്ന രണ്ടു സസ്യവളർച്ചാ ത്വരകങ്ങളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.  
കപ്പലണ്ടി പിണ്ണാക്ക്/ കടല പിണ്ണാക്ക്  നല്ലൊരു ജൈവ വളമായി നമ്മുടെ കൃഷിയിടങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ടല്ലോ. എന്നാൽ ഇത് തനിയെയോ മറ്റു വളങ്ങളുമായി ചേർത്തോ പുളിപ്പിച്ച് (fermenting) ഉപയോഗിച്ചാൽ പ്രയോജനം പതിന്മടങ്ങ് വർദ്ധിക്കുമെന്നുള്ളത് അനുഭവ സാക്ഷ്യം. പുളിപ്പിക്കുമ്പോഴുണ്ടാകുന്ന കോടിക്കിനുള്ള അനുകൂല സൂഷ്മാണൂക്കളുടെ പ്രവർത്തനം മൂലമാണിത്. പിണ്ണാക്ക് പൊടിച്ചോ കുതിർത്തോ ചെടികളുടെ ചുവട്ടിലിടുമ്പോൾ ഉറുമ്പുകൾ കൊണ്ട് പോകുന്നത് ഒഴിവാക്കുകയും ചെയ്യാം.

നിർമ്മാണ രീതി 

1. പിണ്ണാക്ക് പുളിപ്പിച്ചത് 

ആവശ്യമുള്ള സാധനങ്ങൾ

കപ്പലണ്ടി പിണ്ണാക്ക് -1kg
ശർക്കര-250g
ക്ലോറിൻ കലരാത്ത വെള്ളം -25L

തയ്യാറാക്കൽ

ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. 
 
2. ജൈവ സ്ലറി 

ആവശ്യമുള്ള സാധനങ്ങൾ

കപ്പലണ്ടി പിണ്ണാക്ക് -1kg
വേപ്പിൻ പിണ്ണാക്ക്-1kg
പച്ച ചാണകം -1kg
ശർക്കര-500g
ക്ലോറിൻ കലരാത്ത വെള്ളം -25L

തയ്യാറാക്കൽ

ഒരു ബക്കറ്റിൽ പിണ്ണാക്ക്,  ശർക്കര, വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവ   വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് ദുര്ഗ്ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യുന്നു. അഞ്ചാം ദിവസ്സം മുതൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് അരിച്ചെടുത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. ദിവസവും ഇളക്കിക്കൊടുത്താൽ ഈ മിശ്രിതം  ഒരു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.

ജൈവസ്ലറി പ്രയോഗിച്ചാൽ ചെടികൾ കരുത്തോടെ വളരുമെന്ന് മാത്രമല്ല അവയുടെ രോഗ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും. ഇതുവരെ
ജൈവസ്ലറി ഉപയോഗിചിട്ടില്ലാത്തവർ ഉടൻ തന്നെ പരീക്ഷിച്ചു നോക്കുക. ഫലം അത്ഭുതാവഹമായിരിക്കും.

Saplings of evergreen vegetables including chaya mansa are available with Keralaponics. Contact us on 9387735697 or keralaponics@gmail.com 

5 comments:

  1. ഞാൻ ശർക്കര ചേർക്കാത്ത ജൈവ സ്ലറി കഴിഞ്ഞ 25 വർഷമായി ഉണ്ടാക്കി ഉപയോഗിച്ച് വരികയാണ്. ഓർക്കിഡ്-ആന്തൂറിയം കൃഷിക്ക് മാത്രമാണത് ഉപയോഗിച്ചിരുന്നത്.നല്ല കരുത്തോടെ ചെടികൾ വളരുന്നത്‌ കണ്ടപ്പോളാണ് മറ്റു വിളകളിലേക്കും ഇത് പ്രയോഗിക്കാൻ തുടങ്ങിയത്. അതിലുണ്ടായിരുന്ന പ്രധാന പ്രശ്നം ദുർഗ്ഗന്ധമായിരുന്നു. നമ്മുടെ ശരീരം നാറുമെന്നു മാത്രമല്ല അയൽക്കാർക്ക് പോലും ബുദ്ധിമുട്ടുനണ്ടാക്കുമായിരുന്നു. ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഞങ്ങളുടെ തോട്ടം സന്ദർശിക്കാൻ വന്ന ചിലരിൽ നിന്നും ശർക്കര ഉപയോഗിച്ചാൽ ദുര്ഗ്ഗന്ധം ഒഴിവാക്കാമെന്നും സ്ലറിയുടെ ഗുണം പതിന്മടങ്ങ് വർദ്ധിപ്പിക്കാമെന്നും മനസ്സിലാക്കിയത്.

    ReplyDelete
  2. ക്ലോറിൻ ഇല്ലാത്ത വാട്ടർ തന്നെ വേണമോ. ക്ലോറിൻ ഉള്ള വാട്ടർ ഗുണം ഇല്ലാതെ ആകുമോ

    ReplyDelete
  3. ക്ലോറിൻ ഇല്ലാത്ത വാട്ടർ തന്നെ വേണമോ. ക്ലോറിൻ ഉള്ള വാട്ടർ ഗുണം ഇല്ലാതെ ആകുമോ

    ReplyDelete
  4. ഈ സ്ലറി ദിവസവും ഒഴിക്കാൻ പറ്റുമോ

    ReplyDelete
  5. ജൈവ സ്ലറി തെങ്ങിൻ ചവട്ടിൽ ഉപയോഗിക്കാമൊ?

    ReplyDelete