Sunday, 25 October 2015

Erynguim foetidum(ആഫ്രിക്കൻ മല്ലി)







സുഗന്ധ റാണിയായ ആഫ്രിക്കൻ മല്ലി നല്ലൊരു ഔഷധിയും


നമ്മുടെ അടുക്കളത്തോട്ടങ്ങളിലും നഴ്സറികളിലും വ്യാപകമായിട്ടുണ്ടെങ്കിലും ആഫ്രിക്കൻ മല്ലിയുടെ ഗുണഗണങ്ങളെക്കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. ആഫ്രിക്കൻ മല്ലിയുടെ കൃഷിരീതികളെക്കുറിച്ചും ഭക്ഷ്യ-ഔഷധ ഉപയോഗങ്ങളെയും പരിചയപ്പെടുത്തുകയാണീ പോസ്റ്റ്‌ കൊണ്ടുദ്ദേശിക്കുന്നത്. കടുത്ത പച്ച നിറത്തിൽ  ഇടതൂർന്നു വളരുന്നൊരു ചെറു സസ്യമാണിത്. രൂക്ഷ ഗന്ധമുള്ള ഇലകളോട് കൂടിയ ആഫ്രിക്കൻ മല്ലിയെ ശീമ മല്ലി, നീളന്‍ കൊത്തമല്ലി, മെക്സിക്കൻ മല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു.  ആഫ്രിക്കൻ മല്ലിയെന്നറിയപ്പെടുന്നെങ്കിലും കരീബിയൻ ദ്വീപുകളാണിവയുടെ സ്വദേശം. ഭാഗികമായ തണലിൽ തഴച്ചു വളരുന്നയീ സുഗന്ധയില കേരളത്തിലെല്ലായിടത്തും വളർത്താൻ പറ്റിയതാണ്. 
 

ആഫ്രിക്കൻ മല്ലിയുടെ കൃഷി രീതി


വിത്തുകൾ കൊണ്ടും  ധാരാളം ശാഖകളുള്ള പൂത്തണ്ടിലുണ്ടാകുന്ന കുഞ്ഞു തൈകൾ വഴിയുമാണ്‌  ഇവയുടെ പ്രത്യുല്പ്പാദനം സാധ്യമാകുന്നത്. പറമ്പിലോരെണ്ണം നട്ടാൽ വിത്തുകളിലൂടെ പറമ്പ് മുഴുവൻ പടരാൻ കഴിവുള്ളൊരു ഇലക്കറിയായ ഈ സുഗന്ധയില  ഗ്രോ ബാഗിലും നന്നായി വളരും. തറയിൽ നടുമ്പോൾ ചെടികൾ തമ്മിൽ ഒരടി അകലം പാലിക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയ മണ്ണിലുണ്ടാക്കിയ ചെറു തടങ്ങളിൽ മൂന്നില പ്രായത്തിലുള്ള  തൈകൾ   പറിച്ചുനടാം. വേനലില്‍ നനച്ചുകൊടുക്കണം. മൂന്നു മാസം കഴിഞ്ഞു ഇലകൾ വിളവെടുപ്പ് തുടങ്ങുന്നതാണ് നല്ലത്.  പ്രത്യേക ശ്രദ്ധയോന്നുമില്ലെങ്കിലും വളർന്നു ദീർഘകാലം വിളവു തരുന്നൊരു കറിയിലയാണിവൻ.

ആഫ്രിക്കൻ മല്ലിയില  ഭക്ഷ്യാവശ്യത്തിനായി  


മല്ലിയിലക്ക് പകരമായി കറികൾക്കും പലഹാരാങ്ങൾക്കും സുഗന്ധം നകുന്നതിനു വേണ്ടിയാണ് പ്രധാനമായും ആഫ്രിക്കൻ മല്ലിയില  ഉപയോഗിക്കുന്നത്. മാംസാഹാരങ്ങളിലും ഉപയോഗിക്കമെന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്. ഇത് കൊണ്ടുണ്ടാക്കുന്ന  ചമ്മന്തി ദഹനശേഷി  വർദ്ധിപ്പിച്ച് നല്ല വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു.
ഒരു പിടി ആഫ്രിക്കൻ മല്ലി യില അരച്ച് ചേർത്തോ ചെറുതായി അരിഞ്ഞിട്ടൊ അതിൽ  കാ‍ന്താരിയും ഉള്ളിയും വെളുത്തുള്ളിയും ചേർത്തുണ്ടാക്കുന്ന കറി വളരെ സ്വാടിഷ്ടമാണ്.

ആഫ്രിക്കൻ മല്ലിയില  ഔഷധമായി


ഇരുമ്പ്,  റായ്ബോഫ്ലേവിൻ എന്നിവയുടെ കലവറയാണ് ആഫ്രിക്കൻ മല്ലി. ഇത് സമൂലമിട്ടു തിളപ്പിച്ച വെള്ളം പനി, ഛർദ്ദി, വയറിളക്കം, പ്രമേഹം, ന്യൂമോണിയ, മലബന്ധം, ശരീരത്തിലെ നീരുവീക്കം  എന്നിവയ്ക്ക് ശനമുണ്ടാക്കും. ഉണക്കിയ ഇലകളിട്ടു തിളപ്പിച്ച വെള്ളം(ഔഷധ ചായ) കുടിച്ചാലും മേല്പ്പഞ്ഞ അസുഖങ്ങൾക്ക് ആശ്വാസമുണ്ടാകും.
വിഷമയമായ മസാലക്കൂട്ടുകൾക്കൊരു ഉത്തമ ബദലായി ഈ സുഗന്ധയിലയെ മാറ്റാവുന്നതാണ്.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

2 comments:

  1. വിഷമയമായ മസാലക്കൂട്ടുകൾക്കൊരു ഉത്തമ ബദലായി മാറ്റാവുന്നൊരു സുഗന്ധയിലയാണ് ആഫ്രിക്കൻ മല്ലിയില. നല്ലൊരു ഔഷധ സസ്യം കൂടിയായ ഇത് എല്ലാ വീടുകളിലും നിഷ്പ്രയാസം നട്ടു വളർത്താവുന്നതാണ്.

    ReplyDelete